Friday, January 2, 2009

ഈശാവാസ്യോപനിഷത് ശ്ലോകം രണ്ട്.

ശ്ലോകം () രണ്ട്

കുര്‍വവന്നേവേഹ കര്‍മ്മാണി

ജിജീവിഷേച്ഛതം സമാഃ

ഏവം ത്വയി നാന്യകഥാതോ/സ്തി

ന കര്‍മ്മ ലിപ്യതേ നരേഃ

അര്‍ഥം
ഈ ലോകത്തില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുതന്നെ നൂറു വയസ്സു വരെ ജീവിച്ചിരിക്കുവാന്‍ ആഗ്രഹിക്കണം. അങ്ങനെ അനുഷ്ഠിക്കപ്പെടുന്ന കര്‍മ്മങ്ങള്‍ മനുഷ്യനായ നിന്നെ ബാധിക്കില്ല. ഇതില്‍ നിന്ന് ഭിന്നമായ ഒരു മാര്‍ഗ്ഗമില്ല.

Thursday, January 1, 2009

ഈശാവാസ്യോപനിഷത് (പ്രാരംഭം)

(ശ്ലോകം ഒന്ന്)

“ഈശാവാസ്യമിദം സര്‍വ്വം

യത് കിം ച ജഗത്യാം ജഗത്

തേന ത്യക്തേന ഭുഞ്ജീഥാഃ

മാ ഗൃധഃ കസ്യ സ്വിദ്ധനം”

അര്‍ഥം
പ്രപഞ്ചമെല്ലാം ജഡചേതനാ സ്വരൂപമായി സര്‍വ്വ സ്വരൂപിയായ ഈശ്വരനാല്‍ പരിപൂര്‍ണ്ണമാകുന്നു. ഈശ്വരീയ ചിന്ത കൈവിടാതെ ഈ വിശ്വത്തെ ത്യാഗപൂര്‍വ്വം അനുഭവിച്ചുകൊണ്ടിരിക്കുക. അത്യാഗ്രഹം പാടില്ല. അന്യന്റെ വസ്തുവിലുള്ള അവിഹിതമായ ആഗ്രഹം കൈവെടിയുക.

ഈശാവാസ്യോപനിഷത്

ശുക്ലയജുര്‍ വേദത്തിന്റെ സംഹിതയില്‍ പെട്ട ഒരു ഉപനിഷത്താണ് ഈശാവാസ്യോപനിഷത്. (൧൬) പതിനാറു മന്ത്രങ്ങള്‍ മാത്രമുള്ള ഒരു ചെറിയ ഉപനിഷത്താണ് ഇത്.ഹിന്ദു മതത്തിന്റെ പരമസത്തയായാണ് മഹാത്മാഗാന്ധി ഈ ഉപനിഷത്തിലെ പ്രഥമ മന്ത്രത്തെ കാണുന്നത്. അദ്ധേഹം ഈ ഉപനിഷത് പൂര്‍ണ്ണമായും നിങ്ങളുടെ മൊബൈലില്‍ വായിക്കാന്‍ “ഇവിടെ ക്ലിക്ക് ചെയ്യൂ’‘ ....... തുടര്‍ന്ന് ഓരോ ശ്ലോകം ഓരോ ദിനം എന്ന മാതൃകയില്‍ വായിക്കു......